കുവൈറ്റ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു, പരാതിയുമായി ഗായകന്‍ അദ്നാന്‍ സമി

ന്യൂഡല്‍ഹി: കുവൈറ്റ് വിമാനത്താവളത്തിലെ ജോലിക്കാര്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്ത്യന്‍ നായ്ക്കള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയുമായി ഗായകന്‍ അദ്നാന്‍ സമി. ട്വീറ്റ് വഴി അറിയിച്ചതാണ് അദ്ദേഹം ഇക്കാര്യം. കുവെറ്റിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സമി ട്വീറ്റില്‍ ടാഗ് ചെയ്തു.

തുടര്‍ന്ന് സുഷമ സ്വരാജിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജ്ജു സാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈറ്റില്‍ ഒരു സംഗീത ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു ഗായകന്‍. ബ്രിട്ടണില്‍ ജനിച്ച പാകിസ്താന്‍ വംശജനായ സമിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് ഈയടുത്താണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7