അവള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കട്ടെ… നിലപാട് തുറന്ന് പറഞ്ഞ് ശ്രദ്ധയുടെ അച്ഛന്‍ ശക്തി കപൂര്‍

മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കട്ടെയെന്ന് ശ്രദ്ധ കപൂറിന്റെ അച്ഛനും ബോളിവുഡ് നടനുമായ ശക്തി കപൂര്‍. ആഷിഖി 2 എന്ന ചിത്രത്തിന്റെ വിജയം ശ്രദ്ധയെ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാക്കി മാറ്റി. ഫര്‍ഹാന്‍ അക്തറുമായി പ്രണയമാണെന്നൊക്കെ ശ്രദ്ധയെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് വ്യജമാണെന്ന് ശക്തി കപൂര്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ, ശ്രദ്ധ അവള്‍ക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കട്ടെ എന്ന നിലപാട് തുറന്ന് പറഞ്ഞിരിക്കുകയാണ് ശക്തി കപൂര്‍. നല്ലതും ബഹുമാനവും ഉള്ള കുടുംബത്തിലേക്ക് മകളെ വിവാഹം കഴിച്ച് അയക്കണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പക്ഷേ വിവാഹം മക്കളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും അവര്‍ക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യട്ടേ എന്നാണ് ശക്തി കപൂര്‍ പറയുന്നത്.

ശ്രദ്ധ സിനിമാ തിരക്കിലാണ്. പക്ഷേ വിവാഹം വേണമെന്ന് തോന്നുമ്പോള്‍ അവള്‍ക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കട്ടെ. ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. ശക്തി കപൂര്‍ പറഞ്ഞു. സൈന നെഹ്വാളിന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് ശ്രദ്ധ.

pathram desk 1:
Leave a Comment