നടികയര്‍ തിലകം സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിന് ഒരുക്കുന്ന ‘മഹാനടി’ മെയ് 9ന് തിയേറ്ററുകളില്‍ എത്തുകയാണ്. കീര്‍ത്തി സുരേഷാണ് സാവിത്രിയായി അഭിനയിക്കുന്നത്. അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്മാന്, സമന്ത, നാഗചൈതന്യ, വിജയ് ദേവരകൊണ്ട, അനുഷ്ക ഷെട്ടി, മോഹന്‍ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.
ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് കീര്‍ത്തി പറഞ്ഞു. തന്റെ സിനിമാ കരിയറിലെ ഒരു നാഴിക കല്ലായി മഹാനടി മാറുമെന്നാണ് കീര്‍ത്തി പറയുന്നത്.
കീര്‍ത്തിയുടെ വാക്കുകള്‍:
മഹാനടി ചിത്രം പൂര്‍ത്തീകരിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു. തൊടരി ചിത്രത്തെ കണ്ടാണ് തന്നെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് എന്തെങ്കിലും നല്ലത് ലഭിക്കുമെന്ന് കരുതി. പക്ഷേ ചിലര്‍ എന്റെ അഭിനയത്തെക്കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ ചിലര്‍ എന്നെ വിമര്‍ശിച്ചു. ഇപ്പോള്‍ ആ സിനിമ എനിക്ക് മഹാനദിയിലേക്ക് വഴിതെളിയിച്ചതില് സന്തോഷമുണ്ട്.
ഞാന്‍ സിനിമയ്ക്ക് വേണ്ടി തടിവെച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. സത്യത്തില്‍ ഞാന്‍ ശരീരഭാരം കുറയ്ക്കുകയായിരുന്നു. പ്രോസ്തെറ്റിക്സ് ഉപയോഗിച്ച് ശരീരഭാരം കൂടിയപോലെ കാണിക്കാന്‍ കഴിഞ്ഞു.
ഒരു വിദേശി എങ്ങനെ ഈ സിനിമയെടുക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍ അതിനായി നാഗ് അശ്വിന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി. വിദേശത്ത് നിന്ന് വന്ന് ഇവിടെത്തെ മികച്ച നടിയായ സാവിത്രിയുടെ ജീവിതം സിനിമയാക്കാന്‍ കാണിച്ച മനസ്സ് വലുതാണ്.
സിനിമയില്‍ എനിക്ക് മാത്രമായി 120 ഓളം കോസ്റ്റിയൂം ആണ് ഉള്ളത്. എല്ലാം നെയ്തെടുത്തതാണ്. അതുപോലെ പഴയ സാരികള്‍ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ ഏതുതരം ആഭരണങ്ങള്‍ ഉപയോഗിച്ചുവോ അതുപോലെ തന്നെ ആഭരണങ്ങള്‍ പുതുതായി നിര്‍മ്മിച്ചു.
Leave a Comment