തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എം.ഡി ടോമിന്‍ ജെ തച്ചങ്കരി. എന്നിട്ടും നന്നായില്ലെങ്കില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളും. വൈകിയാലും എപ്പോഴും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന ധാരണ എക്കാലത്തും ജീവനക്കാര്‍ക്ക് വേണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യവും കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളും തമ്മില്‍ ബന്ധമില്ല. ജീവനക്കാര്‍ക്ക് വേണ്ടിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നത്. ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ് സ്ഥാപനത്തിന്റെ ശാപം. തൊഴിലാളികള്‍ക്ക് എന്തുമാകാമെന്ന യുഗം അവസാനിച്ചുവെന്നും തച്ചങ്കരി പറഞ്ഞു.
നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.