ബലാത്സംഗങ്ങള്‍ കൂടുന്നത് പോണ്‍ കാരണമെന്നു ബിജെപി മന്ത്രി; നിയമസഭയില്‍ ഇരുന്ന് പോണ്‍ കണ്ട എംഎല്‍എമാര്‍ എവിടെയെന്നു സോഷ്യല്‍ മീഡിയ

ഭോപ്പാല്‍: ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ്. അതിനാല്‍ പോണ്‍ ചിത്രങ്ങള്‍ നിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പോണ്‍ ചിത്രങ്ങളാണ്. അതിനാല്‍ മധ്യപ്രദേശില്‍ പോണിന് നിരോധനം കൊണ്ടുവരുന്നതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പോര്‍ണോഗ്രാഫി സംബന്ധിക്കുന്ന കാര്യങ്ങള്‍ എളുപ്പവും യഥേഷ്ടവുമായി കിട്ടുന്നുണ്ടെന്നും അത് കുട്ടികളെ കാര്യമായി സ്വാധീനിക്കും. ഇതിന്റെ ഫലം ലൈംഗിക പീഡനങ്ങളാണ്. മദ്ധ്യപ്രദേശ് ഇതിനകം 25 സൈറ്റുകള്‍ നിരോധിച്ചു. എന്നാല്‍ ഇത്തരം സൈറ്റുകളെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരം സൈറ്റുകളെ നിരോധിക്കേണ്ട ബാദ്ധ്യതയെന്നും മന്ത്രി പറഞ്ഞു.

ഭൂപേന്ദ്ര സിങ്ങിന്റെ പ്രതികരണത്തെ ബിജെപിയ്ക്ക് എതിരേയുള്ള ആയുധമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 2012 ല്‍ കര്‍ണാടക അസംബ്ലിയില്‍ ഇരുന്ന് മൂന്ന് ബിജെപി എംഎല്‍എമാര്‍ പോണ്‍ വീഡിയോ കണ്ടത് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ 2013 ലും അവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും അവര്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.

pathram desk 1:
Leave a Comment