നേതാക്കളുടെ വിടുവായത്ത പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മോദിയുടെ താക്കീത്. രാജ്യത്തെ ബിജെപി ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദിയുടെ പ്രതികരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം വിവാദ പ്രതികരണങ്ങള്‍ വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെ പ്രതിച്ഛായയും തകര്‍ക്കുമെന്നും മോദി പറഞ്ഞു.
നാം പിഴവുകള്‍ വരുത്തി മാധ്യമങ്ങള്‍ക്കു മസാല നല്‍കുന്നു. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തിലാണ് ചിലര്‍ സംസാരിക്കുന്നത്. കാമറ കാണുന്‌പോള്‍തന്നെ നിങ്ങള്‍ വായ തുറക്കുന്നു. പാതിവെന്ത കാര്യങ്ങളാണ് വിളിച്ചുപറയുന്നത്- മോദി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലും മോദി നേതാക്കള്‍ക്കും താക്കീത് നല്‍കിയിരുന്നു. നിശബ്ദത എന്ന കല പരിശീലിക്കണമെന്നായിരുന്നു നേതാക്കള്‍ക്കുള്ള മോദിയുടെ ഉപദേശം.
മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ്, ഡാര്‍വിന്‍ തിയറി തുടങ്ങി വിവിധ വിഷയങ്ങളില്‍ അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കളെ മോദി വിമര്‍ശിച്ചത്.
Leave a Comment