ബെയ്ജിങ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ അറസ്റ്റ് ചെയ്യാനുളള ഇന്ത്യയുടെ അഭ്യര്‍ത്ഥനയില്‍ ഹോങ്കോങിനു തീരുമാനമെടുക്കാമെന്ന് ചൈന. പ്രാദേശിക നിയമങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ ഹോങ്കോങിന് പ്രസ്തുത വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാം.
ഹോങ്കോങ്ങിലെ ഭരണ സംവിധാനമായ സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റിവ് റീജിയന് (എച്ച്‌കെഎസ്എആര്‍) മറ്റു രാഷ്ട്രങ്ങളുമായി സഹകരിക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് വ്യക്തമാക്കി.
നീരവ് മോദിയുടെ അറസ്റ്റിനു വേണ്ടി ഹോങ്കോങ് സര്‍ക്കാരിന്റെ സഹായം തേടുമെന്നു കേന്ദ്രമന്ത്രി വി.കെ. സിങ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12,700 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഹോങ്കോങ്ങിലും ചൈനയിലും നീരവ് മോദിക്കു വ്യാപാര സ്ഥാപനങ്ങളുണ്ട്.
Leave a Comment