ഉപഭോക്താക്കള്‍ക്ക് സൗകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുമായി ഫേസ്ബുക്ക്

കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെ സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഫെയ്‌സ്ബുക്ക് അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനിയുടെ വിശദീകരണം.

നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ ആഴ്ചയോടെ മനസ്സിലായി എന്ന ആമുഖത്തോടെയാണ് ഫെയ്‌സ്ബുക്ക് ചീഫ് പ്രൈവസി ഓഫീസര്‍ എറിന്‍ ഈഗന്‍ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടുത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് എങ്ങനെ ഉപയോഗിക്കുന്നുവെന്നും അവര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രൈവസി സെറ്റിങ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന പരാതിയെ മുന്‍നിര്‍ത്തിയാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലളിതമായ സെറ്റിങ്‌സ് പട്ടിക നിലവില്‍ സെറ്റിങ്‌സില്‍ 17 ഉപവിഭാഗങ്ങളാണുള്ളത്. ഇവ ഏകോപിപ്പിക്കുകയും കൂടുതല്‍ ലളിതമാക്കുകയും ചെയ്തു. പുതിയ പ്രൈവസി ഷോര്‍ട്ട്കട്ട് പോസ്റ്റുകള്‍ പുനഃപരിശോധിക്കാനും അവയോട് പ്രതികരിക്കാനും തങ്ങളെ ലക്ഷ്യമിടുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും സഹായിക്കും.

Similar Articles

Comments

Advertismentspot_img

Most Popular