മലപ്പുറം: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറായ കാളിയാര്‍ തൊടി കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് മഞ്ചേരി എസ്.ഐ റിയാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അമ്മ ഒപ്പമില്ലാത്ത പെണ്‍കുട്ടിയെ മുത്തച്ഛനും മുത്തശ്ശിയുമാണ് സംരക്ഷിക്കുന്നത്. എന്നാല്‍ ഇവരില്ലാത്ത സമയത്ത് ഇയാള്‍ ടിവി കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. നാല് മാസമായി ഇത് തുടര്‍ന്ന് വന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ പ്രദേശത്ത് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
Leave a Comment