നാടന്‍ താറാവുകറി

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്.
ഉണ്ടാക്കാന്‍ വേണ്ടത്.

താറാവ് ഇറച്ചി 1 കിലോ
ചെറിയ ഉള്ളി 10 എണ്ണം
ഇഞ്ചി 1 വലിയ കഷ്ണം
വെളൂത്തുള്ളി 10 എണ്ണം
കുരുമുളക് 1 ടീ സ്പൂണ്
പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ്
സവാള 1 എണ്ണം
തക്കാളി 2 എണ്ണം
മഞ്ഞള്‍ പൊടി 1/4 ടീ സ്പൂണ്‍
മുളക് പൊടി 1ടീസ്പൂണ്
തേങ്ങാപാല്‍(ഒന്നാം പാല്‍) 1 കപ്പ്
തേങ്ങാപാല്‍(രണ്ടാം പാല്‍) 2 കപ്പ്
കറിവെപ്പില 2 തണ്ട്

തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച്ച് തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക് പൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക. പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചതിന് ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7