ദേശീയഗാനത്തിനൊപ്പം എസ്എഫ്ഐ നേതാവിന്റ ഡാന്‍സ്, പ്രതിഷേധം കനത്തപ്പോള്‍ സസ്പെന്‍ഷന്‍:വീഡിയോ പുറത്ത്

കൊച്ചി: ക്ലാസ് മുറിയില്‍ വെച്ച് ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാവ് അസ്ലം സലീമിനെ കോളെജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ നിര്‍മല കോളെജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയാണ് അസ്ലം. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു പൊലീസില്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.കോളേജില്‍ ദേശീയഗാനം മുഴങ്ങുമ്പോള്‍ ഇയാള്‍ അപഹാസ്യകരമായ രീതിയില്‍ പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കോളേജ് വിടുന്നതിന് മുമ്പുള്ള ദേശീയഗാനത്തിനിടെ അസ്ലം ക്ലാസിനകത്തുകൂടെ നടക്കുന്നതും അറ്റന്‍ഷനായി നില്‍ക്കുന്ന സഹപാഠികളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്ലാസ് മധ്യത്തില്‍ വന്നുനിന്ന് ഹാസ്യരൂപേണ സല്യൂട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

കോളജില്‍ ക്ലാസ് തീരുന്നതിനു തൊട്ടുമുന്‍പായി ദേശീയഗാനം മുഴങ്ങിയപ്പോഴാണ് അസ്ലം ഇത്തരത്തില്‍ പെരുമാറിയത്. കോളജിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണു തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ അസ്ലം. വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് കെഎസ്യു നേതാവ് റംഷാദ് റഫീഖ് മൂവാറ്റുപുഴ ഡിവൈഎസ്പിക്കു പരാതി നല്‍കിയത്. ദേശീയഗാനത്തെ അവഹേളിച്ചതിനൊപ്പം സഹപാഠികളെക്കൂടി കുറ്റകൃത്യത്തിന്റെ ഭാഗമാക്കാനും അസ്ലം ശ്രമിച്ചുവെന്നു പരാതിയില്‍ പറയുന്നു. നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും റംഷാദ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7