തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുളള വര്‍ധന ഒഴിവാക്കും.ഓര്‍ഡിനറി, സിറ്റി ബസിന് കിലോമീറ്ററിന് 64 പൈസയില്‍ നിന്ന് 70 പൈസയായും മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയായും സിറ്റി ഫാസ്റ്റിന് കിലോമീറ്ററിന് 68 പൈസയില്‍ നിന്ന് 75 പൈസയായും മിനിമം നിരക്ക് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയായും വര്‍ധിക്കും.
ഫാസ്റ്റ് പാസഞ്ചറിന് കിലോമീറ്ററിന് 68 പൈസയില്‍ നിന്ന് 75 പൈസയായും, മിനിമംനിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയായും സൂപ്പര്‍ഫാസ്റ്റിന് കിലോമീറ്ററിന് 72 പൈസയില്‍ നിന്ന് 78 പൈസയായും മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 15 രൂപയായും സൂപ്പര്‍ എക്സ്പ്രസിന് കിലോമീറ്ററിന് 77 പൈസയില്‍ നിന്ന് 85 പൈസയായും മിനിമം നിരക്ക് 20 രൂപയില്‍ നിന്നു 22 രൂപയായുമാണ് വര്‍ധിക്കുക.
സൂപ്പര്‍ ഡീലക്സ്, സെമി സ്ലീപ്പര്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് ഒരു രൂപയായും മിനിമം നിരക്ക് 28 രൂപയില്‍ നിന്ന് 30 രൂപയായും ഹൈടെക്, എ.സി ലക്ഷ്വറി ബസിന് കിലോമിറ്ററിന് ഒരു രൂപ 10 പൈസയില്‍ നിന്ന് ഒരു രൂപ 20 പൈസയായും മിനിമം 40 രൂപയില്‍ നിന്ന് 44 രൂപയായും വോള്‍വോ ബസിന് കിലോമീറ്ററിന് ഒരു രൂപ 30 പൈസയില്‍ നിന്ന് ഒരു രൂപ 45 പൈസയായും മിനിമം നിരക്ക് 40 രൂപയില്‍ നിന്ന് 45 രൂപയുമായാണ് വര്‍ധിപ്പിച്ചത്.
Leave a Comment