കോഴിക്കോട്: ഭയമില്ലാത്ത പൗരനായി രാജ്യത്ത് ജീവിക്കാനാണ് ഒരു രാഷ്ട്രീയക്കാരനാകുന്നതിലും താല്‍പര്യമെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സെന്‌സര്ഷിപ്പിനെ കുറിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനുമായി നടത്തിയ സംവാദത്തിലാണ് പ്രകാശ് രാജ് ഇങ്ങനെ പറഞ്ഞത്.
പദ്മാവത് സിനിമക്കെതിരെ രംഗത്ത് വന്ന കര്‍ണിസേനയേക്കാള്‍ ശക്തി തനിക്കുണ്ട്, അവരെക്കാള്‍ താന്‍ ശക്തനാണെന്നും ശാന്തരായിരിക്കുന്നവര്‍ക്ക് മാത്രമേ ധൈര്യം പ്രകടിപ്പിക്കാന്‍ കഴിയൂ എന്നും പ്രകാശ് രാജ് പറഞ്ഞു. സനല്‍ കുമാര്‍ ശശിദരന്റെ സെക്സി ദുര്‍ഗക്കെതിരെയുണ്ടായ വലത് പക്ഷ ആക്രമണത്തെയും പ്രകാശ് രാജ് എതിര്‍ത്തു. മദ്യശാലക്കും ഡിസ്‌കോ ബാറിനും സെക്സി ദുര്‍ഗയെന്ന് പേരിട്ടാല്‍ ആര്‍ക്കും പ്രശ്നമില്ല, എന്നാല്‍ സിനിമക്ക് മാത്രം പാടില്ല. കലക്ക് മാത്രം സെന്‍സര്‍ഷിപ്പ് ആവശ്യമില്ലെന്നും പ്രകാശ് രാജ് പ്രസ്താവിച്ചു.
Leave a Comment