സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍; സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാന്‍, അമീന്‍ പ്രസിഡന്റ്

തിരുവനന്തപുരം: മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൗത്ത് ലൈവിന്റെ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളാണ് പുതിയ ചെയര്‍മാന്‍. ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന്‍ പ്രസിഡന്റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലിനെയും, ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), ഷാജി ജോണ്‍ (മെട്രോ മാറ്റിനി) എന്നിവരെയും തിരഞ്ഞെടുത്തു. കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് ആണ് ട്രഷറര്‍. തിരുവന്തപുരത്ത് വെച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

സൗത്ത് ലൈവ്, ഡൂള്‍ ന്യൂസ്, സത്യം ഓണ്‍ലൈന്‍, ട്രൂ വിഷന്‍, എക്‌സ്പ്രസ് കേരള, ഗ്രാമജ്യോതി, മറുനാടന്‍ മലയാളി, മലയാളി വാര്‍ത്ത, വണ്‍ ഇന്ത്യ മലയാളം, ന്യൂസ് മൊമന്റ്‌സ്, കെവാര്‍ത്ത, കാസര്‍ഗോഡ് വാര്‍ത്ത, വൈഗ ന്യൂസ്, മെട്രോ മാറ്റിനി, ബിഗ് ന്യൂസ് ലൈവ്, മലയാളം ഇ- മാഗസിന്‍, പത്രം ഓണ്‍ലൈന്‍, ഇ വാര്‍ത്ത, അഴിമുഖം, ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി, നാരദ ന്യൂസ്, ഏഷ്യന്‍ ഗ്രാഫ്, കേരള ഓണ്‍ലൈന്‍ ന്യൂസ് എന്നിവയാണ് സംഘടനയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍. ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാരടക്കം മൂന്ന് ജീവനക്കാരും ഉള്ള പോര്‍ട്ടലുകള്‍ക്ക് മാത്രമാണ് കോം ഇന്ത്യയില്‍ അംഗത്വം നല്‍കുന്നത്.

തിരുവനന്തപുരത്ത് വെച്ച് മന്ത്രിമാരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന പ്രമുഖരെ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.. പുതിയ ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7