ഹരിവരാസനം പുരസ്‌കാരം, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് സമ്മാനിച്ചു

ശബരിമല: മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന ഹരിവരാസനം പുരസ്‌കാരം ഗായിക കെ.എസ്.ചിത്രയ്ക്കു സന്നിധാനത്ത് വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര, യേശുദാസിനൊപ്പം ചേര്‍ത്തുവെക്കാവുന്ന അതുല്യ ഗായികയാണെന്നും ഹരിവരാസനം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിതയാണെന്നും മന്ത്രി പറഞ്ഞു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണിതെന്ന് മറുപടി പ്രസംഗത്തില്‍ ചിത്ര പറഞ്ഞു. മാളികപ്പുറമായി ഇരുമുടിക്കെട്ടേന്തി അയ്യപ്പ ദര്‍ശനം നടത്തിയാണ് ചിത്ര പുരസ്‌കാരം സ്വീകരിക്കാനെത്തിയത്. ശ്രീധര്‍മശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ബി.അജയകുമാര്‍ പ്രശസ്തി പത്രം വായിച്ചു. പുരസ്‌കാരം സ്വീകരിച്ച ശേഷം ചിത്ര നടത്തിയ ഗാനാര്‍ച്ചന തീര്‍ഥാടകര്‍ക്ക് വിരുന്നായി.

ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് എസ്.സിരിജഗന്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട.ജസ്റ്റിസ് അരിജിത് പസായത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണര്‍ സി.പി.രാമരാജപ്രേമ പ്രസാദ്, നടന്‍ ജയറാം എന്നിവര്‍ സംസാരിച്ചു.

Similar Articles

Comments

Advertisment

Most Popular

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലപ്രഖ്യാപനം ജൂലൈയിൽ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട...

ഇഡിയുടെ സുരക്ഷ നോക്കുന്നത് സംസ്ഥാന പോലീസാണ്… പിന്നെയെങ്ങനെ സ്വപ്നയുടെ സുരക്ഷ ഏറ്റെടുക്കും..?

സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇ ഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ലെന്നും കോടതിയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര...

കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മോദി ഭരണത്തെ തെല്ലും ഭയമില്ലാത്ത...