സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മൂന്ന് ഭാഷകള്‍ ഉടന്‍ നിര്‍ബന്ധമാക്കില്ല

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം 201920 അധ്യയനവര്‍ഷത്തിനു മുന്‍പ് നടപ്പാക്കില്ലെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് അടക്കം മൂന്നു ഭാഷകള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞ ഡിസംബറിലാണ് സിബിഎസ്ഇ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഏഴാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് പ്രധാന ഭാഷയും മറ്റു രണ്ട് ഇന്ത്യന്‍ ഭാഷകള്‍ ഉപഭാഷകളുമായി പഠിക്കണമെന്നാണ് സിബിഎസ് നിര്‍ദ്ദേശിക്കുന്നത്. നിലവില്‍ സിബിഎസ്ഇ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഈ രീതിയില്‍ മൂന്നു ഭാഷകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഇപ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് അടക്കം രണ്ട് ഭാഷകള്‍ മാത്രം പഠിച്ചാല്‍ മതി. പുതിയ നിര്‍ദ്ദേശം ഉടന്‍ നടപ്പാക്കുന്നത് പഴയ രീതി പിന്‍തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലാണ് ഇത് നീട്ടിവയ്ക്കുന്നതെന്ന് സിബിഎസ്ഇ വക്താവ് പറഞ്ഞു.

SHARE

8 അഭിപ്രായങ്ങള്‍

  1. Best pizza

    […]we like to honor lots of other internet web sites on the net, even though they aren’t linked to us, by linking to them. Under are some webpages worth checking out[…]