യാ​ക്കോ​ബാ​യ സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ കാ​ലം ചെ​യ്തു

 

കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ (95) കാ​ലം ചെ​യ്തു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആറുമാസമായ് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് വെ​ൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു ജനനം. കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ബാല്യം ദാരിദ്രത്തോടും രോ​ഗങ്ങളോടും പട പൊരുതിയുള്ളതായിരുന്നു. ഇതോടെ നാലാം ക്ലാസിൽ വച്ച് പഠനം മുടങ്ങി. വൈദീകനാകുന്നതിനു മുൻപ് കുറച്ചുകാലം പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരനായി കുറച്ചുകാലം ജോലിയും നോക്കി.

പിന്നീട് ജോലി ഉപേക്ഷിച്ച് വൈദീകവൃത്തിയിലേക്ക് തിരിഞ്ഞു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ വൈദികപട്ടം സ്വീകരിച്ച് ഫാദർ തോമസ് ചെറുവിള്ളിൽ എന്ന പേര് സ്വീകരിച്ചു. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരിയായിരുന്ന കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു.

അവിടെ നിന്നും കൊൽക്കത്തയിലെത്തിയ അദ്ദേഹം അവിടെ കൽക്കരി ഖനിയിൽ ജോലി നോക്കുന്നവർക്കിടയിലും കാശ്മീരിലെ ഉതംപൂരിലും മിഷൻ പ്രവർത്തനങ്ങൾ നടത്തി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തി. വാക്കുകൾ കൊണ്ട് അനേകായിരങ്ങളെ പിടിച്ചിരുത്താൻ കഴിവുണ്ടായിരുന്ന ഫാദർ തോമസ് ചെറുവിള്ളിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി മുതൽ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയുടെ കീഴിൽ പടുത്തുയർത്തി.

ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കം രൂക്ഷമായി വന്ന കാലത്ത് 1974 ഫെബ്രുവരി 24 ന് തോമസ് മാർ ദിവന്ന്യാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസനാധിപനായി ഗീവർഗീസ് മാർ ഗ്രിഗോറിയോസിനൊപ്പം ദമാസ്കസിൽ വച്ച് അഭിഷിക്തനായി. 1974 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ അങ്കമാലി ഭദ്രാസനാധിപനായിരുന്നു തോമസ് മാർ ദിവന്ന്യാസിയോസ്. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗത്തിലാണ് തോമസ് മാർ ദിവന്ന്യാസിയോസ് നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്ക്കസിൽ വച്ച് അദ്ദേഹം അഭിഷിക്തനായ അദ്ദേഹം ആരോഗ്യകാരണങ്ങളാൽ 2019 മേയ് ഒന്നിന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. പിന്നീട് ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7