കേരളത്തില്‍ വന്‍വികസനത്തിന് ഇന്റര്‍നെറ്റ് സേവനദാതാവായ പീക്ക്എയര്‍ നടപ്പാക്കുന്നത് 7 കോടി രൂപയുടെ വികസനപദ്ധതി

കൊച്ചി: സ്മാര്‍ട്‌സിറ്റി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ (ഐഎസ്പി) പീക്ക്എയര്‍ സംസ്ഥാനത്ത് വന്‍കിട വികസനപദ്ധതി നടപ്പാക്കുന്നു. ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബിസിനസ് ഉപയോക്താക്കള്‍ക്കുള്ള എന്റര്‍പ്രൈസ് നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന പീക്ക്എയര്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.

പുതിയ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കുകളുടെ വിന്യാസം, നൂതന സാങ്കേതികവിദ്യകള്‍ നടപ്പാക്കല്‍ എന്നിവയാണ് വികസനങ്ങളുടെ പ്രധാനഭാഗമെന്ന് പീക്ക്എയര്‍ സിഇഒ ജിജോ ഡേവിഡ് പറഞ്ഞു. പീക്ക്എയറിനെ പ്രശസ്തമാക്കിയ 99.9% അപ്‌ടൈം, മികച്ച വില്‍പ്പനാനന്തരസേവനം എന്നിവ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കു കൂടി ഇതോടെ ലഭ്യമാക്കും.

വികസനത്തിന്റെ ഭാഗമായി ഈ രംഗത്തെ ചെറുകിട ഐഎസ്പികളെ ഏറ്റെടുക്കാനും പരിപാടിയുണ്ടെന്ന് പീക്ക്എയറിലെ പ്രധാന നിക്ഷേപകരായ സുനില്‍ മാമ്പിള്ളിയും ജോര്‍ജ് തോമസും പറഞ്ഞു. 7 കോടി രൂപയാണ് വികസന പദ്ധതികള്‍ക്കായി കമ്പനി നിക്ഷേപിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തോടെ വരുമാനം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം.

ഇതോടെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുടെ ഡിജിറ്റല്‍വത്കരണത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കാന്‍ പീക്ക്എയറിനാകുമെന്ന് ജനറല്‍ മാനേജര്‍ ഡാജി തോമസ് പറഞ്ഞു.

നിലവില്‍ കമ്പനിയുടെ വരുമാനത്തിന്റെ മുഖ്യഭാഗവും വരുന്നത് കൊച്ചിയില്‍ നിന്നാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, എസ്എംഇകള്‍ തുടങ്ങിയവരുള്‍പ്പെടെ 2000-ത്തിലേറെ ഉപയോക്താക്കളുണ്ട്. പുതിയ വികസനപദ്ധതി നടപ്പാക്കുന്നതോടെ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടി കണ്ട് വര്‍ധിപ്പിക്കാനാകുമെന്ന് ജിജോ ഡേവിഡ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.peakair.in. +91 94960 63333 ഇ-മെയില്‍ [email protected].

അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷം…!!! മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും പി.വി. അൻവർ…!!!

ആദ്യം മുതൽ അവസാനം വരെ കൂടെ നിന്നത് ലോറി ഉടമ മുബീൻ ആണെന്ന് അർജുൻ്റെ കുടുംബം..!!! ലോറിയും തടിയും മുബീന്റേതാണ്..!! മനാഫ് പലരിൽനിന്നും അർജുന്റെ പേരിൽ പണം സ്വീകരിച്ചു…!! ഡ്രഡ്ജർ എത്തിക്കുന്നത് തടയാൻ ശ്രമിച്ചു..!!

കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ട്…, ശിവശങ്കരന് പകരം ശശിയെ കിട്ടിയപോലെ…!!!യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്.., ഓഫിസോ ശശിയോ അജിത് കുമാറോ അല്ല..!! ധീരമായ നിലപാട് എടുത്താണ് അൻവർ നീങ്ങുന്നതെന്നും കെ.എം. ഷാജി

PeakAir Announces Major Expansion Across Kerala

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7