കൊച്ചി : അന്താരാഷ്ട്ര സ്വർണ വില 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലെത്തി.
യുഎസിൽ പണപ്പെരുപ്പം കുറയുകയും, പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിൻ്റെ അഭിപ്രായവും കാരണം, ഫെഡറൽ നിരക്ക് സെപ്തംബറിൽ തന്നെ കുറയ്ക്കാനാണ് തീരുമാനം. നിരക്ക് 50 ബിപിഎസിലേക്ക് കുറച്ചേക്കാം എന്ന സൂചനയും ഉണ്ട്.
ഡൊണാൾഡ്ട്രംപ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ
മഞ്ഞലോഹത്തിലേക്കുള്ള ആകർഷണം കൂട്ടുന്നു.
അന്താരാഷ്ട്ര സ്വർണ്ണവില 1.6% കൂടിയപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ശതമാനത്തിന് അടുത്ത് വർദ്ധനവ് ഉണ്ടായത്. ബജറ്റ് പ്രതീക്ഷയാണ് കാരണമെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
കേരള വിപണിയിൽ വീണ്ടും 55000 ൽ എത്തി സ്വർണ്ണവില.
ഗ്രാമിന് 90 രൂപയുടെയും പവന് 720 രൂപയുടെയും വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.