അക്ഷയതൃതീയ മേയ് 10ന്, അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: അക്ഷയതൃതീയ മേയ് 10ന് വിപുലമായി ആഘോഷിക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തിൽ പങ്കാളികളാകും.

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്ന തിരക്കൊഴിവാക്കുന്നതിനു വേണ്ടി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണ വ്യാപാര മേഖലയിലേക്ക് ഒഴുകിയെത്തും എന്നാണ് പ്രതീക്ഷ.

ഓണക്കാലത്ത് ഒരു മാസം നീണ്ടുനിൽക്കുന്ന സ്വർണോൽസവം പരിപാടി സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
കേരള ജ്വല്ലറി ഇൻറർനാഷണൽ ഫെയർ (KIJF)ജൂലൈ 6,7,8 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ഓൾ ഇന്ത്യ ജ൦& ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനം ജൂലൈ 7ന് കൊച്ചിയിൽ നടത്തുന്നതിനും തീരുമാനിച്ചു.

പ്രസിഡൻറ് ഡോ.ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് പ്രസിഡൻറ്മാരായ അയമു ഹാജി, റോയ് പാലത്തറ, വർക്കിംഗ് ജനറൽ സെക്രട്ടറി സി. വി.കൃഷ്ണദാസ്، വൈസ് പ്രസിഡൻറ് മാരായ ബി.പ്രേമാനന്ദ്, പി.ടി.അബ്ദുറഹ്മാൻ ഹാജി, അർജുൻ ഗേക് വാദ്,രത്നകലരത്നാകരൻ, സെക്രട്ടറിമാരായ, അരുൺ നായിക്, ഫൈസൽ ആമീൻ, നസീർ പുന്നക്കൽ, എൻ.വി.പ്രകാശ്, കണ്ണൻ ആറ്റിങ്ങൽ,
പി.കെ.ഗണേഷ്, അസീസ് ഏർബാദ്, ബാബുരാജ് കാസർഗോഡ് എന്നിവർ പ്രസംഗിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7