ടർബോ ജോസായി മമ്മൂട്ടി

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’യുടെ ചിത്രീകരണം പൂർത്തിയായി. ‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ ദി കോർ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ടർബോ ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് ജസ്റ്റിൻ വർഗ്ഗീസാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7