തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ലൂര്‍ദ് കത്തീഡ്രല്‍ തിരുനാളിന് പള്ളിയിലെത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്.
മകള്‍ ഭാഗ്യയയുടെ വിവാഹത്തിനു മുന്നോടിയായാണ് ഇത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും പള്ളിയില്‍ സന്നിഹിതരായിരുന്നു.
ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപിരാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കള്‍.