യുവാവിനെ കൊന്ന് കുഴിച്ചിട്ടത് അമ്മയും സഹോദരനും; തുമ്പായി മോഷണക്കേസ് പ്രതി

കൊല്ലം : രണ്ടു വർഷം മുൻപു കാണാതായ യുവാവിനെ അമ്മയും സഹോദരനും ചേർന്നു കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണെന്നു കണ്ടെത്തി. അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. അഞ്ചൽ പഴയ ഏരൂർ തോട്ടം മുക്ക് പള്ളിക്കിഴക്കതിൽ വീട്ടിൽ ഷാജി പീറ്റർ (കരടി ഷാജി- 35) ആണു കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനിടെ തലയ്ക്കടിയേറ്റു മരിച്ച ഷാജിയുടെ മൃതദേഹം വീടിനു പിറകിൽ കുഴിച്ചിടുകയായിരുന്നു.

ബന്ധുവായ മോഷണക്കേസ് പ്രതി ഇവരുടെ വീട്ടിൽ അടുത്തിടെ താമസിച്ചിരുന്നു. ഷാജിയുടെ അമ്മ പൊന്നമ്മയിൽ നിന്നു കൊലപാതക വിവരം ഇയാൾ അറിഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസിന്റെ പിടിയിലായ മോഷണക്കേസ് പ്രതി ഈ വിവരം പൊലീസിനോടു പറയുകയായിരുന്നു. മൃതദേഹം നാളെ പുറത്തെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7