ന്യൂഡല്‍ഹി: വിളകളുടെ സുരക്ഷയ്ക്കും വിള ഇന്‍ഷ്വറന്‍സിന്റെ പരമാവധി ഗുണം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 16,000 കോടി രൂപ അനുവദിച്ചു. വിളവെടുപ്പിന് മുന്‍പും ശേഷവും പദ്ധതിയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കും.
2020-21 സാമ്പത്തിക വര്ഷത്തിലേതിനെക്കാള് 305 കോടി രൂപ അധികം തുകയാണ് ഇക്കുറി പദ്ധതിക്കായി കേന്ദ്രം അനുവദിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് ആരംഭം കുറിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. വര്‍ഷംതോറും 5.5 കോടിയിലധികം അപേക്ഷകള്‍ പദ്ധതിക്ക് ലഭിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഫസല്‍ ബീമാ യോജനയുടെ പരിഷ്കരണത്തിന് കേന്ദ്ര സര്‍ക്കാരും കാര്‍ഷിക മന്ത്രാലയവും പല നടപടികളും സ്വീകരിച്ചിരുന്നു.
#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live