കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലി വന്‍ സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ച സാഹചര്യത്തില്‍ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ പ്രകടനം കര്‍ഷക സംഘടനകള്‍ മാറ്റിവച്ചു. എന്നാല്‍ ജനുവരി 30ന് പൊതു യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

സമാധാനപരമായി നീങ്ങിയ റാലിയെ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് അക്രമത്തില്‍ കൊണ്ടെത്തിച്ചതെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. ട്രാക്ടര്‍ റാലി അലങ്കോലമായ സാഹചര്യത്തിലാണ് പാര്‍ലമെന്റ് മാര്‍ച്ച് തത്കാലം നീട്ടിവയ്ക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7