ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര നിർമാണത്തിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നൽകി. പദ്ധതിയുടെ കടലാസ് ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ അംഗീകാരം നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പ്രധാനമന്ത്രി ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മറ്റുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താൻ അനുമതി ഉണ്ടായിരുന്നില്ല. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റിസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
2022-നു മുന്‍പായി പുതിയ മന്ദിര സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. ഇപ്പോഴത്തെ പാര്‍ലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവാണ് എന്നാണ് ഇതിനു കാരണമായി ചൂണ്ടികാണിച്ചിള്ളത്.
എന്നാൽ, സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നുകാട്ടി 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.