നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദമ്പതികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുന്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
നെയ്യാറ്റിന്‍കര സംഭവം: റൂറല്‍ എസ് പി അന്വേഷിക്കും
നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റു മരിച്ച സംഭവം തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന് അന്വേഷിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.