തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചർ ഗുരുതരാവസ്ഥയിൽ. ഇതേ തുടർന്ന് ശ്വസനപ്രക്രിയ പൂർണമായും വെൻ്റിലേറ്റർ സഹായത്തിലാക്കി. ഹൃദയത്തിൻ്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിൻ്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചർ. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിയ്ക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിൽ വെൻ്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
സുഗതകുമാരി ഗുരുതരാവസ്ഥയിൽ
Similar Articles
പാലക്കാട്ടെ കോൺഗ്രസ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്, ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരം- എംവി ഗോവിന്ദൻ
തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് കോൺഗ്രസിന്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. ഇപ്പോൾ വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ സാധിക്കില്ല. പാലക്കാട്...
തെരഞ്ഞെടുപ്പ് ഇങ്ങനെയാക്കിയതിന് എംവി ഗോവിന്ദന് നന്ദി…!! ഈ വിജയത്തിന് ബിജെപിയോടും സിപിഐ എമ്മിനോടും കടപ്പെട്ടിരിക്കുന്നുവെന്നും വി.ഡി. സതീശൻ…!!!
പാലക്കാട്: ബിജെപിയെ ദുർബലപ്പെടുത്താൻ അല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തി ബിജെപിയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാലക്കാട് സിപിഐഎം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു....