ചോദ്യം ചെയ്യലിന് ശേഷം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചു

ബെംഗലൂരു: മയക്കുമരുന്ന് കേസില്‍ ബെംഗലൂരു എന്‍ഫോഴ്‌സ്‌മെന്റ് bഡയറക്ട്രേറ്റ് അധികൃതര്‍ ബിനീഷ് കോടിയേരിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് വ്യക്തത വരുത്താനാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ ബിനീഷ് കോടിയേരി എത്തിയത്.
അനൂപ് മുഹമ്മദിന്റെ ഇടപാടുകളെ കുറിച്ച് അറിവില്ലായിരുന്നു എന്ന മൊഴി ഇഡിക്ക് മുന്നിലും ബിനോയ് കോടിയേരി ആവര്‍ത്തിച്ചെന്നാണ് വിവരം.

വിവിധ ആളുകളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബിനീഷിന്റെ പങ്കെത്ര എന്ന വിവരങ്ങളും ഇഡി ചോദിച്ചു. ആറ് ലക്ഷം രൂപ മാത്രമാണ് നിക്ഷേപമെന്നാണ് ബിനോയ് കോടിയേരിയുടെ വിശദീകരണം. അനൂപിന്റെ മറ്റു ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായി അനൂപിന് ബന്ധമുള്ളതിനെ പറ്റിയും ചോദ്യങ്ങളുണ്ടായെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7