ഹത്രസ് സംഭവം ഞെട്ടിപ്പിക്കുന്നത്: സുപ്രീംകോടതി

ന്യൂഡൽഹി: ഹത്രസിൽ ദലിത് പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി. കേസിലെ ഹർജിക്കാർ കേസുമായി നേരിട്ട് ബന്ധമില്ലാത്തവരെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് യുപി സർക്കാർ രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കേസ് കോടതി ഒരാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കും. അതേസമയം കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. കോടതി നിയോഗിക്കുന്ന പ്രത്യേകം സംഘം തന്നെ അന്വേഷിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷക. കുടുംബത്തിന്റെ ആവശ്യം അതാണെന്നും അഭിഭാഷക ഇന്ദിര ജെയ്സിങ് അറിയിച്ചു.

ഇരയുടെ കുടുംബം അഭിഭാഷകരെ നിയോഗിച്ചോ എന്നു കോടതി ചോദിച്ചു. ഇല്ലെങ്കിൽ കോടതി ഒരു സീനിയർ അഭിഭാഷകനെയും ജൂനിയർ അഭിഭാഷകനെയും നൽകാമെന്നും അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7