സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ല; ഫൊറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല. റിപ്പോര്‍ട്ട് സീലുവച്ച കവറില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. ഷോര്‍ട്‌സര്‍ക്യൂട്ടെന്നായിരുന്നു സര്‍ക്കാരിന്‍റേയും അന്വേഷണസമിതികളുടേയും വിശദീകരണം

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ സംശയങ്ങൾ നിരവധിയായിരുന്നു. സ്വർണക്കടത്തുകേസിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ പ്രോട്ടോക്കോൾ ഓഫിസർ കൊച്ചിയിൽ നേരിട്ടെത്തിച്ചിരുന്നു. എന്നാൽ തീപിടിത്തത്തിനു 3 മണിക്കൂർ മുൻപ് ഇതേ ഉദ്യോഗസ്ഥൻ ആ ഓഫിസിൽ എത്തിയിരുന്നതായി എൻഐഎയ്ക്കു വിവരം ലഭിച്ചു. ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോയിരിക്കെ ഇദ്ദേഹം എന്തിനവിടെ എത്തിയതെന്നതിൽ ദുരൂഹതയുണ്ട്.

ചുമരിൽ ഘടിപ്പിച്ച ഫാൻ കത്തിയുരുകിയ ശേഷം മാത്രമാണോ ജീവനക്കാർ തീപിടിത്തം അറിഞ്ഞതെന്നു ചോദ്യമുയരുന്നു. സെക്രട്ടേറിയറ്റിൽ തന്നെയുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിനെ സംഭവം അറിയിച്ചത് വൈകിയാണോ എന്നും സംശയമുണ്ട്. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം 5.15നാണ് അണച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7