144 പരിശോധന കർശനം; കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള നിയന്ത്രണങ്ങൾ അറിയാം

കണ്ണൂർ : കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നലെ മുതൽ 144; പരിശോധന കർശനമാക്കി പൊലീസ്. ഇന്നലെ രാവിലെ 9 മുതലാണു നിരോധനാജ്ഞ ജില്ലയിൽ പ്രാബല്യത്തിൽ വന്നത്. കണ്ടെയ്ൻമെന്റ് സോണുകൾക്കു പുറത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ വരുന്ന ചെറിയ വീഴ്ച പോലും ആരോഗ്യ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി.

കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള നിയന്ത്രണങ്ങൾ നിരീക്ഷിക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സെക്ടർ മജിസ്ട്രേറ്റുമാരെ പ്രത്യേക അധികാരം നൽകി നിയോഗിക്കുമെന്നു കലക്ടർ ടി.വി.സുഭാഷ് പറഞ്ഞു. പലയിടത്തും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാനാണു തീരുമാനം. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് നിയന്ത്രണം കർശനമാക്കുകയും മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണു തീരുമാനം.

കണ്ടെയ്ൻമെന്റ് സോണിനു പുറത്തുള്ള നിയന്ത്രണങ്ങൾ

പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒന്നിച്ചു കൂടുന്നതിനു വിലക്ക്.ഉദ്ഘാടന പരിപാടികൾ, ആരാധനാ ചടങ്ങുകൾ, രാഷ്ട്രീയ, സാമൂഹിക, അക്കാദമിക, കലാ–സാംസ്കാരിക പരിപാടികൾ തുടങ്ങി കെട്ടിടത്തിന് അകത്തു നടക്കുന്ന ഒത്തുചേരലുകളിൽ പരമാവധി 20 പേർക്കു മാത്രമേ പങ്കെടുക്കാകൂ.വിവാഹ ചടങ്ങുകൾക്ക് 50 പേർക്കു മാത്രമേ പങ്കെടുക്കാകൂ.മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് അനുമതി പരമാവധി 20 പേർക്ക്.അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ജനങ്ങൾ വീടുകളിൽ നിന്നു പുറത്തിറങ്ങാവൂ.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി തുടരും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7