സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം.
എന്നാൽ കോവിഡ് മാനദണ്ഡം പാലിച്ചു വേണം ഓഫീസുകൾ പ്രവർത്തിക്കാനെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ ഇനി മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറന്റൈൻ തുടരേണ്ട.
അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ ഹോട്ടലുകളിളും റസ്റ്ററന്റുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സർക്കാർ അനുമതി നൽകി.