കോവിഡ് മരണ സംഖ്യ ഉയരുന്നു .15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന് (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന് (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന് (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന് പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന് (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന് ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന് (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന് (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 218 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കോവിഡ് മരണ സംഖ്യ ഉയരുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 15 മരണം
Similar Articles
പിണറായി വിജയന്റെ പഞ്ച് ഡയലോഗുകൾ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു…!! കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും ഒഴിവാക്കിയാൽ അവർക്ക് നല്ലതാണ്… സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി മാത്രമായാണ് ജനങ്ങൾ കാണുന്നതെന്നും വി.ടി ബൽറാം…!!!
പാലക്കാട്: പിണറായി വിജയന്റെ പഞ്ച് ഡയലോഗുകൾ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരിക്കുന്നുവെന്നും കുത്തിത്തിരിപ്പുകൾ ഇനിയെങ്കിലും സി.പി.എം ഒഴിവാക്കിയാൽ അവർക്ക് നല്ലതാണെന്നും കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സി.പി.എമ്മിനെ ബി.ജെ.പിയുടെ സഖ്യകക്ഷി...
നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ കേരള പൊലീസ്…!!! ‘ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ’…!! ജില്ലാ സെക്രട്ടറി ഊണിലും ഉറക്കത്തിലും പറഞ്ഞത് ‘ഷാഫി.. ഷാഫി.. എന്നാണ്’… സിപിഎമ്മിനെ ട്രോളി...
പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ.കെ ബാലനെ പരിഹസിച്ച് വി.കെ ശ്രീകണ്ഠൻ എംപി. 'ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ' എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം....