കൊച്ചി: ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. റെഡ്ക്രസന്റുമായി ലൈഫ് മിഷന് ഒപ്പുവെച്ച ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന് സിഇഒ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു.
ധാരണാപത്രം പുറത്തുവിടണമെന്നും ധാരണപത്രത്തിലെ വ്യവസ്ഥകള്‍ എന്ത് എന്നുളളത് സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ നേരത്തേ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് അടക്കം ഇക്കാര്യങ്ങള്‍ ഉന്നയിക്കുകയും അനില്‍ അക്കര എംഎല്‍എ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ധാരണാപത്രത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇഡി ആവശ്യപ്പെട്ടതോടെ ഇത് കൈമാറാന്‍ നിര്‍ബന്ധിതമായി. ലൈഫ് മിഷന് കൈമാറിയ രേഖകള്‍ ഇഡി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന് സിഇഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്.ചീഫ് സെക്രട്ടറിയും ശിവശങ്കറും കോണ്‍സുലേറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു. സ്വപ്നയുടെ ലോക്കറിലുളള തുക കമ്മിഷന് ഇനത്തില്‍ കിട്ടിയതാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.