സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ രാവിലെ ഹാജരാകും.
പുലർച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കു പുറപ്പെട്ടു. ഒൻപതു മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കും മുൻപാണ് ചോദ്യം ചെയ്യൽ.
വ്യാഴാഴ്ച നടന്ന ചോദ്യം ചെയ്യലിൽ കൊച്ചിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
സ്വർണക്കടത്ത് കേസിൽ സരിത്തിന്റെ മൊഴി ശിവശങ്കറിന് കുരുക്കായിരുന്നു.
സ്വർണക്കടത്തിൽ വിദേശ ബന്ധം അടക്കം അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു.
നേരത്തെ കസ്റ്റംസും എൻ ഐ എ യും 14 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
മൂന്ന് പ്രതികളുടെയും മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
ഇന്ന് നടക്കുന്ന ചോദ്യംചെയ്യൽ ശിവശങ്കറിനും സർക്കാരിനും നിർണായകം ആകും.
Follow us on pathram online latest news