കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ രാജ്യത്തെ സാധാരണക്കാരെ എത്രത്തോളം ബാധിക്കുന്നുവെന്ന് കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഏപ്രില്‍ ഒന്നു മുതല്‍ മെയ് 15 വരെയാണ് സര്‍വേ നടത്തിയത്. 24 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി സര്‍വേ നടത്തിയപ്പോള്‍ 55.1 ശതമാനം ആളുകളും ഭക്ഷണം രണ്ടു നേരമായി ചുരുക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജമ്മുകാശ്മീരിലെയും ഡല്‍ഹിയിലെയും 119 ജില്ലകളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യത്തെയും ഈ ജീവിതരീതിയിലുള്ള മാറ്റം കാര്യമായി ബാധിക്കുന്നതായി കണ്ടെത്തി.
സാധാരണക്കാരെയാണ് ലോക്ക്ഡൗണ്‍ സാരമായി ബാധിച്ചിരിക്കുന്നത്. ജോലി നഷ്ടമായവര്‍ 67 ശതമാനത്തോളം വരും. പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ജീവിക്കുന്നത്. ജോലി നഷ്ടമായവരാണ് ഏറെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിട്ടുള്ളതെന്ന് സര്‍വേ പറയുന്നു.
FOLLOW US: PATHRAM ONLINE LATEST NEWS