കാലവർഷം പുരോഗമിക്കുന്നതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാവുമെന്ന് പഠനം.
ഭുവനേശ്വർ ഐഐടിയും എഐഐഎംഎസും ചേർന്നു നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തൽ. മൺസൂൺ പൂർണ്ണതോതിൽ എത്തുമ്പോൾ അന്തരീക്ഷ ഊഷ്മാവിൽ ഗണ്യമായ കുറവുണ്ടാവും. ഇത് കൊറോണ വൈറസിൻ്റെ വ്യാപനത്തിന് സഹായകമാകുമെന്നു പഠനം വ്യക്തമാക്കുന്നു.
അതേസമയം കോവിഡ് രോഗവ്യാപന ഭീതിയെ തുടര്‍ന്ന് മാസ്ക്കുകള്‍ക്കു പുറമേ സാനിറ്റൈസറിനും ഹാന്‍ഡ് വാഷിനും ആവശ്യക്കാര്‍ ഏറിയതോടെ വിപണിയില്‍ വ്യാജന് എത്തുന്നു. കഴിഞ്ഞ ദിവസം തിരൂരിലെ പലയിടങ്ങളിലും കുറഞ്ഞ വിലയ്ക്ക് ലഭിച്ച സാനിറ്റൈസര്‍ വാങ്ങി ഉപയോഗിച്ചതിനെ തുടര്‍ന്ന് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ആളുകള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവ വിതരണം ചെയ്ത ഏജന്‍സിക്ക് തന്നെ വ്യാപാരികള്‍ തിരിച്ചു നല്കി.
പല തരത്തിലുമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന വ്യാജ സാനിറ്റൈസറുകള്‍ വ്യാപകമായി വിപണിയില്‍ ഇറങ്ങുന്നതായി ആളുകള്‍ പരാതിപ്പെട്ടു. കൂടാതെ ഹാന്‍ഡ് വാഷുകളിലും വ്യാജന് വ്യാപകമാണ്. വില കുറച്ച് നല്കി വന്‍ ലാഭം നേടുന്നതിനായാണ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിക്കുന്ന ഗുണനിലവാരമില്ലാത്ത ഹാന്‍ഡ് വാഷും സാനിറ്റൈസറും വിപണിയില്‍ ഇറക്കുന്നത്.
കമ്പനിയുടെ പേരോ ലൈസന്‍സോ മറ്റ് വിശദാംശങ്ങളോ ഇല്ലാതെയാണ് ഇത്തരത്തിലുള്ള ഉല്പന്നങ്ങള് ആവശ്യം മുതലാക്കി വിപണിയില്‍ വിറ്റഴിക്കുന്നത്. ഗുണനിലവാരമില്ലാത്ത മാസ്ക്കുകള്‍ വ്യാപകമായതിനെ പുറമേയാണ് രോഗഭീതിയും ആവശ്യവും മുതലെടുത്ത് ഇത്തരത്തിലുള്ള ഉല്പന്നങ്ങള് വിറ്റ് ലാഭം നേടുന്ന സംഘം സജീവമായിരിക്കുന്നത്. ഇത്തരം ഉല്പന്നങ്ങളുടെ വില്പനയ്ക്കെതിരെ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
Follow us on pathram online