നിരീക്ഷണത്തിലിരിക്കെ കൂടുതല്‍ പേര്‍ കുഴഞ്ഞുവീണു മരണപ്പെടുന്നത് സംസ്ഥാനത്ത് ആശങ്കയ്ക്ക് ഇടയാക്കുന്നു

കോവിഡ് നിരീക്ഷണത്തിലിരിക്കെ കൂടുതല്‍ പേര്‍ കുഴഞ്ഞുവീണു മരണപ്പെടുന്നത് കോവിഡ് കാലത്തെ കൂടുതല്‍ ആശങ്കയിലാക്കുകയാണെന്നു മന്ത്രി കെ.കെ.ശൈലജ. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ സജ്ജമാക്കിയ അത്യാധുനിക റോബട്ടായ ടോമോഡാച്ചിയുടെ പ്രവര്‍ത്തന ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ക്വാറന്റ്റീന്‍ 14 ദിവസമാണെങ്കിലും 28 ദിവസം വീട്ടു ക്വാറന്റ്റീന്‍ നില്‍ക്കുന്നതാണ് ഏറെ ഉചിതമെന്നു അടുത്ത ദിവസത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. 14 ദിവസത്തെ ക്വാറന്റ്റീന്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസങ്ങളില്‍ കുഴഞ്ഞു വീണ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ കോവിഡ് മഹാമാരിയെ അതിജീവിക്കാന്‍ കണ്ണൂ തുറന്നുള്ള പ്രതിരോധ പ്രവര്‍ത്തനവും സഹകരണം നല്‍കിയാല്‍ കൂട്ടായ്മയിലൂടെ അതിജീവിക്കാന്‍ സാധിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ.കെ.എം കുര്യാക്കോസ്, സൂപ്രണ്ട് കെ.സുദീപ്, ഡോ.വിമല്‍ റോഹന്‍, ഡോ.എ.കെ.ജയശ്രീ, ഡോ.എസ്.രാജീവ്, ഡോ.എസ്.എം.സരീന്‍, ഡോ.ഡി.കെ. മനോജ് എന്നിവര്‍ പങ്കെടുത്തു. മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ.എ.ബെന്‍ഹാം അവതരിപ്പിച്ചു.

ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ ആട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ക്യാമറ ഉള്‍പ്പടെ അത്യാധുനിക സംവിധാനത്തോടെ ജാപ്പനീസ് ഭാഷയില്‍ സുഹ്യത്ത് അര്‍ത്ഥം വരുന്ന ടോമോ ഡാച്ചി എന്ന പേരിട്ട ഈ റോബര്‍ട്ട് ത്രിവ്ര പരിചരണ വിഭാഗത്തിലെ രോഗിയുടെ വിവരങ്ങള്‍ തല്‍സമയം ഡോക്ടര്‍ക്ക് നല്‍കും. ഹൈറെസലൂഷന്‍ ക്യാമറ വഴി ഐ.സി.യു മോണിറ്ററില്‍ തെളിയുന്ന വെന്റിലേറ്റര്‍ ഗ്രാഫ്, ഇ.സി.ജി ഗ്രാഫ്, ബി.പി, ഓക്‌സിജന്‍ സാച്ചുറേഷന്‍, ഹാര്‍ട്ട് റേറ്റ് ഉള്‍പ്പടെ പുറത്തുനിന്നുതന്നെ നിരീക്ഷിക്കാന്‍ കഴിയും.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7