തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കേസില്‍ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എന്‍ഐഎയുടെ വലയിലായതായാണു സൂചന.
സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദ് എന്ന അജ്ഞാത സ്വര്‍ണക്കടത്തുകാരന്റെ പേര് കേസില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസല്‍ ഫരീദും സംഘവും ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി എന്‍ഐഎയ്ക്കു വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കസ്റ്റംസില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച എന്‍ഐഐ നീക്കങ്ങള്‍ ചടുലവേഗത്തിലാക്കിയിരിക്കുകയാണ്. സ്വപ്നയും സന്ദീപും അന്വേഷണസംഘത്തിന്റെ വലയിലായതായാണു സൂചന. ഏതെങ്കിലും കാരണവശാല്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സ്വപ്നയ്ക്ക് അനുകൂലമായ വിധി വന്നാല്‍പോലും എന്‍ഐഎ ചുമത്തിയ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുന്നത് കാരണം ഏത് നിമിഷവും അറസ്റ്റിലാവാം.
follow us pathramonline