ശിവശങ്കറിന്റെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു; വിശ്വസ്തനെ കൈവിട്ട് പിണറായി

ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം ശിവശങ്കറിനെ നീക്കി മുഖ്യമന്ത്രി ഉത്തരവിട്ടു. നേരത്തേ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നതെങ്കിലും വിവാദം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റിയതിന് പുറമേ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും എം ശിവശങ്കറിനെ നീക്കുകയായിരുന്നു.

സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരയെന്ന് ആരോപണമുന്നയിക്കപ്പെട്ട സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം കത്തിപ്പടർന്നതിന് പിന്നാലെയാണ് എം ശിവശങ്കറിന്‍റെ സ്ഥാനചലനം. നിലവിൽ ഒരു വർഷത്തെ അവധിയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് എം ശിവശങ്കർ.

പുതിയ ഐ ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചുവെന്നും ഉത്തരവിലുണ്ട്.

അധികാരത്തിലെത്തിയത് മുതൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ഐ ടി സെക്രട്ടറി കൂടിയായ എം ശിവശങ്കർ. സ്പ്രിംകളറിലടക്കം പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലൊന്നും ശിവശങ്കറിനെ തള്ളിപ്പറയാൻ ഒരിക്കൽ പോലും മുഖ്യമന്ത്രി മുതിർന്നിട്ടില്ല. പക്ഷെ സ്വർണക്കടത്ത് കേസിൽ സംശയത്തിന്റ മുന സ്വന്തം ഓഫീസിന് നേരെ തിരിഞ്ഞതോടെ പിണറായിക്ക് നടപടിയെടുക്കാതെ വഴിയില്ലായിരുന്നു.

സ്വർണ കടത്ത് കേസിലെ പ്രതികൾക്കൊപ്പം ശിവശങ്കർ നിൽക്കുന്ന ചിത്രമാണ് ആദ്യം പ്രചരിച്ചത്. തൊട്ടുപിന്നാലെ പ്രതികളിലൊരാളായ സ്വപ്നയുടെ താമസ സ്ഥലത്തെ നിത്യ സന്ദർശകനാണ് ശിവശങ്കറെന്ന പ്രദേശ വാസികളുടെ ആക്ഷപം കൂടി വന്നതോടെ സമ്മർദ്ദത്തിലായി.

രാവിലെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് അവധിയില്‍ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കര്‍ നല്‍കിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയില്‍ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.

യു.എ.ഇ. കോണ്‍സുലേറ്റ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്‌നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.

സ്വര്‍ണക്കടത്തുക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7