കോവിഡ്: ബെഗംളുരുവില്‍ 33 മണിക്കൂര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ബെംഗളുരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെഗംളുരുവില്‍ 33 മണിക്കൂര്‍ നീണ്ട സമ്പൂര്‍ണ ലോക്ഡൗണ്‍. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ആരംഭിച്ച ലോക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് അവസാനിക്കും. ജൂലായ് അഞ്ചുമുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ചകളില്‍ ബെഗംളുരു നഗരത്തില്‍ നേരത്തേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ കുറേക്കൂടി കര്‍ശനമായ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ രാത്രി എട്ടുമണിക്കായിരിക്കും കര്‍ഫ്യൂ ആരംഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് പ്രവൃത്തിദിവസങ്ങളായിരിക്കും ഉണ്ടായിരിക്കുക. ശനിയും ഞായറും അവധി നല്‍കും.

ശനിയാഴ്ച 1839 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. 21,549 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7