കൊച്ചി: ഷംന കാസിമിനെ വിവാഹം ആലോചിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വഴിത്തിരിവ്. വരന്റെ മാതാവെന്ന പേരില്‍ ഫോണില്‍ വിളിച്ചത് പ്രതികളില്‍ ഒരാളായ ഷെരീഫിന്റെ ഭാര്യയാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇവരുള്‍പ്പെടെ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ ഒളിവിലണെന്നാണ് വിവരം.
വിവാഹം കഴിക്കാന്‍ ആലോചിച്ച സംഘത്തില്‍ നിന്ന് സ്ത്രീ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി ഷംന കാസിം കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് ഷെരീഫിന്റെ ഭാര്യയാണ് വിളിച്ചതെന്ന സൂചന ലഭിച്ചത്.
അറസ്റ്റിലായ ഒന്‍പത് പേര്‍ക്ക് പുറമെ ഷെരീഫിന്റെ ഭാര്യയും മറ്റു രണ്ടു പേരും കൂടി പ്രതികളായേക്കും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഘത്തിനെതിരെ കൂടുതല്‍ പെണ്‍കുട്ടികളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
റഫീക്ക്, ഷെരീഫ്, ഹാരിസ് എന്നിവരാണ് ഷംനയെ ബ്‌ളാക്ക് മെയില്‍ ചെയ്യാനും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനും ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍.
follow us: PATHRAM ONLINE