തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ്

തിരുവനന്തപുരം: ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്‌സി ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടിക സങ്കീര്‍ണം. ഇദ്ദേഹം പോയ ഗൃഹപ്രവേശ ചടങ്ങില്‍ ഇരുപത്തിയഞ്ചുപേര്‍ പങ്കെടുത്തിരുന്നു. ഉറവിടമറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണെങ്കിലും ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവുടെ എണ്ണമാണ് ആശങ്കയേറ്റുന്നത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വിഎസ്എസ്സിയിലെ ജീവനക്കാരന്റെ റൂട്ട് മാപ്പ് പ്രകാരം നിരവധി സ്ഥലങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ജൂണ്‍ നാലിന് അയല്‍വാസിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആറിന് കഴക്കൂട്ടം എസ്ബിഐ ബ്രാഞ്ചിലും, എട്ടിന് തുമ്പ ബ്രാഞ്ചിലും പോയി

പതിനഞ്ചിനാണു രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ പോയെങ്കിലും ഡോക്ടറെ കണ്ടില്ലെന്നും റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 18നു മകളുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ കാര്‍മല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. 19ന് തിരുമല കെഎസ്ഇബി ഓഫിസിലും പോയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 24നാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ചാല, പാളയം മാര്‍ക്കറ്റുകളിലെ കടകള്‍ക്ക് ഇളവു ബാധകമല്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് ഉള്‍പ്പെടെ നേരത്തേയുള്ള നിയന്ത്രണങ്ങള്‍ തുടരും. ആള്‍ക്കൂട്ടം കണക്കിലെടുത്ത് പേരൂര്‍ക്കട, കുമരിചന്ത എന്നീ മാര്‍ക്കറ്റുകളില്‍ കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7