മന്ത്രി വി.എസ് സുനില്‍കുമാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്.
ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മന്ത്രി സുനില്‍കുമാറും അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവര്‍ നിരീക്ഷണത്തിലിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
FOLLOW US: pathram online