കൊച്ചി: തുടര്‍ച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. ഒരു ലീറ്റര്‍ പെട്രോളിന് 56 പൈസയും ഒരു ലീറ്റര്‍ ഡീസലിന് 58 പൈസയുമാണ് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 79.14 രൂപയും ഡീസലിന് 73.63 രൂപയുമാണ് കൊച്ചിയിലെ വില.
ജൂണ്‍ ആറിനു രാജ്യാന്തര വിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. മേയ് മാസത്തില്‍ എണ്ണ വില ഇരുപതിലേക്കു കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല.
follow us: PATHRAM ONLINE