സംസ്ഥാനത്തേയ്ക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരുന്ന മാനദണ്ഡങ്ങള്‍ പുതുക്കി

കൊല്ലങ്കോട്: ചെന്നൈയില്‍ സ്ഥിരതാമസക്കാരനും എലവഞ്ചേരി സ്വദേശിയുമായ വ്യക്തിയുടെ മൃതദേഹം കോവിഡ് പരിശോധനകള്‍ ഇല്ലാതെ സംസ്‌കരിച്ചതു സാമൂഹിക പ്രശ്‌നത്തിലേക്കു നയിക്കുന്ന സാഹചര്യമുണ്ടാക്കിയെന്നു ജില്ലാ കലക്ടര്‍ ഡി. ബാലമുരളി. വിദേശത്തും ഇതര സംസ്ഥാനത്തും വച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ ജില്ലയിലേക്കു കൊണ്ടു വരുന്ന മാനദണ്ഡങ്ങള്‍ പുതുക്കിയുള്ള കലക്ടറുടെ പുതിയ ഉത്തരവിലാണ് ഇക്കാര്യം എടുത്തു പറയുന്നത്.

ചെന്നൈയില്‍ ചായക്കടയില്‍ ജോലി ചെയ്തിരുന്ന എലവഞ്ചേരി സ്വദേശിയായ അമ്പത്തിരണ്ടുകാരന്‍ കഴിഞ്ഞ മാസം 22 ന് അവിടെ വച്ചു മരിച്ചിരുന്നു. മൃതദേഹം അന്നു തന്നെ എലവഞ്ചേരിയില്‍ എത്തിച്ചു സംസ്‌കരിച്ചു. കോവിഡ് പരിശോധനകള്‍ നടത്തിയിരുന്നില്ല. ഇയാളുടെ ഭാര്യയ്ക്കു അഞ്ചാം തീയതി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്‌കാരത്തില്‍ പങ്കെടുത്ത 16 പേര്‍ ക്വാറന്റീനിലായി. കോവിഡ് പരിശോധനകള്‍ ഇല്ലാതെ റെഡ് സോണില്‍ നിന്ന് എത്തിയ മൃതദേഹം സംസ്‌കരിച്ച സംഭവം മനോരമ പുറത്തു കൊണ്ടു വന്നതോടെ ഡിഎംഒയോടു കലക്ടര്‍ റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ ഉത്തരവിറക്കുകയായിരുന്നു.

കലക്ടറുടെ നിര്‍ദേശങ്ങള്‍

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്കു മൃതദേഹങ്ങള്‍ കൊണ്ടു വരുന്നതു ബന്ധപ്പെട്ട പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം.<യൃ />
ന്മ മൃതദേഹത്തോടൊപ്പം അധികാരികള്‍ നല്‍കുന്ന മരണകാരണം വ്യക്തമാക്കുന്ന അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡ് അല്ല എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ നിലവിലെ മാനദണ്ഡ പ്രകാരം സംസ്‌കാരം നടത്താം.

പകര്‍ച്ചവ്യാധി നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മരണകാരണം കോവിഡ് ആണോ അല്ലയോ എന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിട്ടില്ല എങ്കില്‍ കോവിഡ് മരണം സംഭവിച്ച വ്യക്തികളുടെ സംസ്‌കാരം നടത്തുന്ന അതേ മാനദണ്ഡ പ്രകാരം സംസ്‌കാരം നടത്തണം.

മൃതദേഹത്തോടൊപ്പം എത്തുന്നവര്‍ സംസ്‌കാര ചടങ്ങില്‍ നിന്നു കഴിവതും വിട്ടുനില്‍ക്കണം.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ എന്‍ 95 മുഖാവരണം, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ പാടില്ല.

മൃതദേഹത്തെ അനുഗമിച്ചവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ റൂം ക്വാറന്റീനില്‍ പ്രവേശിക്കണം

follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7