മുംബൈ: മുംബൈയില്‍ അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് കേരളത്തെ ഏറെ സ്നേഹിക്കുകയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത താരം. 2018ലെ മഹാപ്രളയകാലതത് കേരളത്തിന് സഹായവുമായി സുശാന്തും രംഗത്ത് വന്നിരുന്നു.
കേരളം പ്രളയത്തെ നേരിടുകയാണെന്നും എന്നാല്‍ തനിക്ക് സഹായിക്കാന്‍ ശേഷിയില്ലെന്നും പറഞ്ഞ ആരാധകന്റെ പേരില്‍ ഒരു കോടി രൂപയാണ് സുശാന്ത് കേരളത്തിനായി അന്ന് നല്‍കിയത്. ശുഭംരഞ്ജന് എന്ന യുവാവാണ് തന്റെ അവസ്ഥ വിവരിച്ച് സുശാന്തിന് ട്വീറ്റ് ചെയ്തത്. നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ താന്‍ നല്‍കുമെന്നായിരുന്നു ഇതിന് സുശാന്തിന്റെ മറുപടി.
ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം അറിയിക്കണം എന്ന് സുശാന്ത് പറഞ്ഞിരുന്നു. തുടര്‍ന്ന് ശുഭംരഞ്ജന്റെ പേരില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. ശുഭംരഞ്ജന് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ ശേഷം താരം ആവശ്യപ്പെട്ടത പ്രകാരം സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
സുഹൃത്തേ വാക്ക് പറഞ്ഞത് പോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. അതിനാല്‍ തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് നിങ്ങള്‍ അത് നല്‍കിയത്. ഒരുപാട് സ്നേഹം എന്റെ കേരളം എന്നായിരുന്നു സുശാന്ത് അതിന് മറുപടി കുറിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സലിയന്‍ ജീവനൊടുക്കി ആറാമത്തെ ദിവസമാണ് സുശാന്ത് മരിച്ചത്. ദിഷയുടെ മരണത്തില്‍ സുശാന്ത് ഏറെ ദുഃഖിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയാണ് സുശാന്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിത്രം.
follow us: pathram online latest news