മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന മനോഭാവമാണ് ധോണിയ്ക്ക്

ബെംഗളൂരു: മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന മനോഭാവത്തോടെ ബാറ്റു ചെയ്യാന്‍ കഴിയുന്നതാണ് മഹേന്ദ്രസിങ് ധോണിയുടെ വിജയത്തിന് കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായുള്ള ധോണിയുടെ വളര്‍ച്ചയ്ക്കു പിന്നിലും ഇതു തന്നെയാണെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഓരോ കാര്യം ചെയ്യുന്നതിനു മുന്‍പും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആലോചിക്കുന്നയാളാണ് ഞാന്‍. എന്നാല്‍, അതൊന്നും ഒരു വിഷയമേയല്ല എന്ന രീതിയിലാണ് ധോണിയുടെ കളി. അദ്ദേഹത്തിന്റെ വിജയത്തിനു കാരണവും ആ ശൈലിയാണെന്ന് ദ്രാവിഡ് പറഞ്ഞു.

രാജ്യാന്തര കരിയറിലെ സുവര്‍ണ നാളുകളില്‍ ഇന്നിങ്‌സിന്റെ അവസാനം ധോണി ബാറ്റു ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സാകും അദ്ദേഹം കളിക്കുന്നത്. പക്ഷേ, മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന രീതിയിലാണ് അദ്ദേഹം ബാറ്റു ചെയ്യുക’ – സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ ഒരു വിഡിയോകാസ്റ്റില്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘അത്തരമൊരു ശൈലി വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. അതിനായി പ്രത്യേക പരിശീലനം നേടേണ്ടി വന്നേക്കാം. എനിക്കൊന്നും ഒരിക്കലും ഇല്ലാതെ പോയൊരു മികവാണത്. എന്നെ സംബന്ധിച്ച് എല്ലാ കാര്യങ്ങളുടെയും അനന്തര ഫലം പ്രധാനപ്പെട്ടതാണ്. ധോണിയുടെ ഈ കഴിവ് സ്വാഭാവികമായി അദ്ദേഹത്തിന് ലഭിച്ചതാണോ അതോ കരിയറിനിടെ കഠിനാധ്വാനം ചെയ്ത് നേടിയതാണോ എന്ന് അദ്ദേഹത്തോടു തന്നെ ചോദിച്ചാല്‍ രസകരമായിരിക്കും’ – ദ്രാവിഡ് പറഞ്ഞു.

2006ലെ പ്രശസ്തമായ ഇന്ത്യ–പാക്കിസ്ഥാന്‍ പരമ്പരയില്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ഏകദിന പരമ്പര 4–1ന് നേടുമ്പോള്‍ ടീമിന്റെ നെടുന്തൂണുകളായിരുന്നു ധോണിയും യുവരാജ് സിങ്ങും. ആ പരമ്പരയിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായുള്ള വളര്‍ച്ചയുടെ ആദ്യ ലക്ഷണങ്ങള്‍ ധോണി പ്രകടമാക്കിയത്.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7