ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി. പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത വിശദീകരണക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സിംഗ്വിയുടെ വാക്കുകള്‍.
ഇങ്ങനെയാകണം ഒരു നേതാവ്, സജീവത, കണിശത, വസ്തുക്കള്‍ വച്ചുള്ള പ്രതികരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭീതിയില്ലായ്മ -സിംഘ്വി ട്വീറ്റ് ചെയ്തു.
ആന ചരിഞ്ഞ സംഭവത്തില്‍ മൂന്ന് ട്വീറ്റുകളാണ് മുഖ്യമന്ത്രി ചെയ്തത്. സംഭവത്തില്‍ അന്വേഷണമുണ്ടാകുമെന്നും നീതി നടപ്പാകുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരടക്കം ബി.ജെ.പി നേതാക്കള്‍ കേരളത്തിനെതിരെയും മലപ്പുറം ജില്ലയ്ക്ക് എതിരെയും നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. കൂടാതെ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍െ്റ അടിസ്ഥാനപരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
Follow us- pathram online